ഏറ്റുമാനൂർ: റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറി അപകട ഭീഷണിയുയർത്തുന്നു. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ മുണ്ടുവേലിപ്പടി ജംഗ്ഷനു സമീപമാണ് വലിയ ലോറി പാർക്കു ചെയ്യുന്നത്.
വേദഗിരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ഏറ്റുമാനൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ലോറിയുടെ മറവിൽ കാണാൻ സാധിക്കുന്നില്ല. ജംഗ്ഷനു സമീപം സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡും മറച്ചാണ് ലോറി പാർക്ക് ചെയ്യുന്നത്.
ഇതുമൂലം വേദഗിരി, കല്ലറ, നീണ്ടൂർ ഭാഗങ്ങളിൽനിന്ന് അതിരമ്പുഴ, യൂണിവേഴ്സിറ്റി, മാന്നാനം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ ഭാഗത്തേക്ക് തെറ്റി പോകുന്നു.
ജംഗ്ഷനു സമീപമുള്ള റീത്താ ചാപ്പലിൽനിന്ന് ഇറങ്ങുന്ന കൊച്ചുകുട്ടികൾ ലോറിക്കു മുന്നിലൂടെ റോഡ് കുറുകെ കടക്കുന്നത് നീണ്ടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കു കാണാനാകില്ല. അങ്ങനെ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. ഇവിടെനിന്നു മാറ്റി വാഹനം പാർക്ക് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ലോറി ഉടമ തയാറാകുന്നില്ലെന്നു നാട്ടുകാർ പറയുന്ന